കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ നിന്ന് കെ എം ഷാജഹാൻ എന്ന വ്യക്തി പുറത്തുവിട്ട അപകീർത്തിപരമായ പരാമർശത്തെ തുടർന്ന് ആന്റണി ജോൺ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുന്നത്.
റൂറൽ സൈബർ പോലീസ് ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരാതിക്കാരനായ എംഎൽഎയുടെ മൊഴി അന്വേഷണസംഘം കോതമംഗലത്തെത്തി രേഖപ്പെടുത്തിയത്. ആന്റണി ജോൺ എംഎൽഎയുടെ കോതമംഗലത്തെ ഓഫീസിൽ എത്തിയാണ് അന്വേഷണ സംഘാംഗങ്ങളായിട്ടുള്ള ബിനാനിപുരം സി ഐ സുനിൽ വി ആർ,എസ് ഐ ഷാജു കെ പി എന്നിവരുടെ നേതൃത്വത്തിൽ എം എൽ എ യുടെ മൊഴി രേഖപ്പെടുത്തിയത്.
