കോതമംഗലം : താളും കണ്ടം – പൊങ്ങിൻ ചുവട് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു . രണ്ടു നഗറുകളുടെയും ജനങ്ങങ്ങളുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായിരുന്നു ഈ മേഖലകളിലേക്ക് കെ എസ് ആർ ടി സി വേണമെന്നുള്ളത് . ടൂറിസം മേഖലയ്ക്ക് ഒരുപാട് സാധ്യത നൽകുന്ന സർവീസാണിത്.സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ആന്റണി ജോൺ എം എൽ എയും, എൽദോസ് കുന്നപ്പിള്ളി എംഎൽഎയും സംയുക്തമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് നിർവഹിച്ചു . പൊങ്ങിൻ ചുവട്ടിൽ നിന്ന് രാവിലെ 6 മണിക്ക് കോതമംഗലം – പെരുമ്പാവൂർ – ചെമ്പറക്കി – പൂക്കാട്ടുപടി – കാക്കനാട് വഴി എറണാകുളത്തേയ്ക്കും 10.50 ന് തിരിച്ച് ആലുവ – പെരുമ്പാവൂർ വഴി കോതമംഗലത്തേയ്ക്കും, കോതമംഗലത്ത് നിന്ന് വൈകിട്ട് 5.10 ന് ചക്കിമേട് – വടാട്ടുപാറ – ഇടമലയാർ – താളും കണ്ടം -പൊങ്ങിൻ ചുവട്ടിലേക്കുമാണ് സർവീസ് നടത്തുന്നത്.ചടങ്ങിൽ
മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ,
വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്,
ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വാർഡ് കൗൺസിലർ അഡ്വ ഷിബു കുര്യാക്കോസ്,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ആർ നാരായണൻ നായർ ,
വേങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ( പോങ്ങൻ ച്ചുവട് ) മെമ്പർ ശോഭന വിജയകുമാർ,മുൻ വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി എം.എ,
കെ എസ് ആർ ടി സി ജീവനക്കാരായ എ ടി ഒ ഷാജു വർഗീസ്,കൺട്രോളിംഗ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ബി റ്റി സി ജില്ലാ കോ ഓർഡിനേറ്റർ എൻ ആർ രാജീവ്, സി ഐ ടി യു ജില്ലാ സെക്രട്ടറി സി എ സിദ്ധിഖ്, ഐ എൻ ടി യു സി പ്രസിഡന്റ് അനസ് മുഹമ്മദ്, എം എം സുബൈർ,ബി ടി സി കോർഡിനേറ്റർ ജെയ്സൺ ജോസഫ്, ബി ജെ പി ജില്ലാ പ്രസിഡന്റ് പി പി സജീവ്,കേരള കോൺഗ്രസ് (ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, ബി എം എസ് സെക്രട്ടറി കെ ആർ ബിജു,എ ഡി ജോൺസൺ,
പൊങ്ങിൻച്ചുവട് ഊര് പാട്ടി ചെല്ലമ്മ എന്നിവർ സന്നിഹിതരായിരുന്നു.
