കോതമംഗലം : കോതമംഗലം സെന്റ്. ജോൺസ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസിന്റെയും ആഭിമുഖ്യത്തിൽ സ്ഥലവും വീടും ഇല്ലാത്ത 4 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. മാലിപ്പാറ സൊസൈറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി യും ആന്റണി ജോൺ എം എൽ എ യും വീടിന്റെ താക്കോൽ വിതരണം ചെയ്തു. സിന്ധു ബേബി,ഇന്ദിര ലോറൻസ്,സൂസൻ സാജു,ഏലമ്മ ജോസ് എന്നിവർക്കാണ് വീട് നിർമിച്ചു നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,പഞ്ചായത്ത് മെമ്പർ സിബി പോൾ,റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചി മെട്രോപോളിസ് പ്രസിഡന്റ് ബ്രൈറ്റ് പുത്തൻപറമ്പിൽ,ബാംഗ്ലൂർ ആൻഡ് ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് സി എം ഡി സഞ്ജയ് കുമാർ അഗർവാൾ,ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് സി എസ് ആർ ആൻഡ് എസ് ഡി കമ്മിറ്റി ചെയർമാൻ ഡോക്ടർ അജിത്ത്,റിട്ട. ഡിസ്ട്രിക്ട് 3201 റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ എസ് രാജമോഹൻ നായർ എന്നിവർ പങ്കെടുത്തു.


























































