കുട്ടമ്പുഴ : കോവിഡ് പോസിറ്റീവ് ആയി മരിച്ച വടാട്ടുപാറ സ്വദേശിയുടെ സംസ്കാരം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തി. സംസ്കാര ചടങ്ങുകളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കൂട്ടുമ്പുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ എൽദോസ് ബേബി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ ആന്റണി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മാത്യൂസ് ഔസേഫ്,സെബാസ്റ്റ്യൻ വി ഒ തുടങ്ങിയവർ നേത്രത്വം നൽകി.
