കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 13 ആം വാർഡ് കുപ്പശ്ശേരിമോളം അങ്കണവാടി സെൻ്റർ നമ്പർ : 65 ലെ അജിതകുമാരി ടീച്ചർക്ക് അഡ്വ ഡീൻ കുര്യാക്കോസ് എം പി മൊമൻ്റോ നൽകി ആദരിച്ചു.
അജിതകുമാരി 2007 ലാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള അങ്കണവാടി ടീച്ചറായി ജോയിന്റ് ചെയ്തത് കുപ്പശ്ശേരിമോളം അങ്കണവാടിയിലാണ് കഴിഞ്ഞ 17 വർഷമായി VK അജിതകുമാരി സേവനമനുഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി സംസ്ഥാന അവാർഡിന് വേണ്ടിയുള്ള അപേക്ഷകൾ നൽകി പോരുന്നു മുൻപ് പഞ്ചായത്തിലേയും കോതമംഗലം ബ്ലോക്കിലേയും മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിൽ നിന്നാണ് സംസ്ഥാന അവാർഡ് കൈപ്പറ്റിയത്. കഴിഞ്ഞ 7 ആം തീയതി വനിതാ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
						
									


























































