കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും തൊടുപുഴയിലും ആയിരുന്നു ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പ്രചരണം നടത്തിയത്. രാവിലെ നേര്യമംഗലത്തെ ജില്ല കൃഷി തോട്ടത്തില്‍ വോട്ട് തേടിയാണ് ഡീന്‍ കുര്യാക്കോസ് എത്തിയത്. ഇവിടെ തൊഴിലാളികള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചത്. നേര്യമംഗലത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാലവും കൊച്ചി – മൂന്നാര്‍ ദേശിയ പാത നിര്‍മ്മാണവും വര്‍ഷങ്ങളായി മുടങ്ങി കിടന്ന കോതമംഗലം ബൈപാസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ജീവന്‍ വെച്ചതും തങ്ങളുടെ വികസന നേട്ടമായി യുഡിഎഫ് കോതമംഗലം മണ്ഡലത്തില്‍ അവതരിപ്പിക്കുന്നു.
പെരുമ്പാവൂര്‍ ഒക്കലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കോതമംഗലം കറുകടം കുന്നശേരിവീട്ടില്‍ കെ.എ എല്‍ദോയുടെയും മകള്‍ ബ്ലെസിയുടെയും കോതമംഗലം കറുകടത്തെ വീട്ടില്‍ എത്തി ചടങ്ങുകളില്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം തൊടുപുഴയില്‍ സൗഹൃദ സന്ദേശങ്ങള്‍ നടത്തി. വ്യക്തികളെ ഫോണില്‍ വിളിച്ചു പിന്തുണ തേടി. വൈകിട്ട് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലും റോഡ് ഷോയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തു.നാളെ രാവിലെ മുതല്‍ ഡീന്‍ കുര്യാക്കോസിന്റെ പൊതുപര്യടനം ആരംഭിക്കും. മാങ്കുളം, പള്ളിവാസല്‍, ബൈസന്‍വാലി പഞ്ചായത്തുകളിലാണ് നാളത്തെ സ്ഥാനാര്‍ത്ഥി പര്യടനം. രാവിലെ 7ന് കുറുത്തികുടിയില്‍ യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ പോയിന്റുകളില്‍ സ്വീകരണം ഏറ്റുവാങ്ങി പര്യടനം വൈകിട്ട് 6.30 ന് ആനച്ചാലില്‍ സമാപിക്കും. കോണ്‍ഗ്രസ് വക്താവ് രാജു പി നായര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.