Connect with us

Hi, what are you looking for?

CHUTTUVATTOM

അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന നെല്ലിമറ്റം ടൗണിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് പഞ്ചായത്ത് ആഫീസിനു മുന്നിലെ പ്രദേശം.കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗത്ത് നിന്ന് പഞ്ചായത്ത് ആഫീസിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റ് വലിയ അപകടം സംഭവിക്കുന്ന രീതിയിൽ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചെരിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മാത്രമല്ല. പഞ്ചായത്ത് ആഫീസിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുത കണക്ഷൻ ഈ പോസ്റ്റിൽ നിന്നാണ് നൽകുന്നത്.

പഞ്ചായത്ത് ആഫീസിലേക്കും മറ്റുമുള്ള നിരവധി കറണ്ട് കണക്ഷനുള്ള കമ്പികൾ റോഡിലേക്ക് തൂങ്ങിയാണ് കിടക്കുന്നത്. രണ്ട് വാഹനങ്ങൾ ഈ റോഡിലൂടെ സൈഡ് കൊടുത്ത് മാറിയാൽ ഒരു വാഹനം ഇലക്ട്രിക് കമ്പിയിൽ മുട്ടിയാൽ ജീവൻ വരെ നഷ്ടപ്പെടുന്ന വലിയ അപകട സാധ്യതയാണ് ഉള്ളത്.മാത്രമല്ല മഴക്കാലമായാൽ ഈ പോസ്റ്റിൽ കറണ്ട് പാസ് ചെയ്ത് എർത്ത് സംഭവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നിത്യേന നിരവധി ആവശ്യങ്ങൾക്കായി നൂറ് കണക്കിനാളുകൾ എത്തുന്ന സ്ഥലമാണ് കവളങ്ങാട് പഞ്ചായത്താസ്ഥാനവും സമീപ പ്രദേശങ്ങളും .ലോക് ഡൗൺ ആയതിനാൽ ആളുകൾ പുറത്തിറങ്ങാത്തതുമൂലം ഈ പ്രദേശത്ത് ഇപ്പോൾ ആൾ സഞ്ചാരം കുറവായതുകൊണ്ട് മാത്രമാണ് ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി പോകുന്നത്. ആയതിനാൽ എത്രയും പെട്ടെന്ന് അപകടാസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റി നാട്ടുകാരെ അപകടത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം.

https://www.facebook.com/kothamangalamvartha/videos/260037788361445/

 

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...