കുട്ടമ്പുഴ : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയിൽ KL- 08-Z-4101 ജീപ്പിൽ അനധികൃതമായി കടത്തുകയായിരുന്ന ഹരിത ടോൺ, രക്ത ശുദ്ധി എന്നീ പേരുകളിലറിയപ്പെടുന്ന 420 കുപ്പികളിലായി കാർഡ്ബോർഡ് പെട്ടികളിൽ സൂക്ഷിച്ചിരുന്ന 189 ലിറ്റർ അരിഷ്ടം പിടിച്ചെടുത്ത് കേസാക്കി.
ദേവദാസ്,ചുള്ളിപ്പറമ്പിൽ, വടക്കുംമുറി, തൃശൂർ, അഭിലാഷ്,തേരാട്ടിൽ വടക്കുംമുറി, തൃശൂർ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഹരിത ഫാർമസ്യൂട്ടിക്കൽ MD, കെ.ആർ വിജയയെ മൂന്നാം പ്രതിയാക്കിയും കേസ് രജിസ്റ്റർ ചെയ്തു. കുട്ടമ്പുഴ, മാമലക്കണ്ടം, വാടാട്ടുപാറ ഭാഗങ്ങളിൽ ആദിവാസികളുൾപ്പെടെയുള്ള തൊഴിലാളികൾക്കിടയിൽ അരിഷ്ടം ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജൻസ് ബ്യുറോക്ക് ലഭിച്ച രഹസ്യ വിവരം പരിശോധിച്ച് വരവേയാണ് അനധികൃതമായി കടത്തിക്കൊണ്ട് പോയ അരിഷ്ടം പിടിച്ചെടുത്തത്.
ക്രിസ്തുമസ് -ന്യു ഇയർ പ്രമാണിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിതരണം തടയുന്നതിനുവേണ്ടി പരിശോധനകൾ കർശനമാക്കി പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ S മധു,പ്രിവന്റ്റീവ് ഓഫീസർമാരായ ഹസ്സൈനാർ പി പി, എൻ. എ. മനോജ് (എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോ, എറണാകുളം ), ഇബ്രാഹിം K S സിവിൽ എക്സൈസ് ഓഫീസർമാരായ M V ബിജു, ജയദേവൻ എന്നിവരും ഉണ്ടായിരുന്നു.