Connect with us

Hi, what are you looking for?

CRIME

ക്രിപ്റ്റോ കറൻസി ; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ.

മുവാറ്റുപുഴ : ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ തിരുമാറാടിയിൽ നിന്നും ഇപ്പോൾ മുടവൂരിൽ താമസിക്കുന്ന ഇടപ്പറമ്പിൽ വീട്ടിൽ വിനോദ് (53) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. അല്ലപ്ര , ഇരിങ്ങോൾ സ്വദേശികൾ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും പിന്നീട് തുക തിരികെ ലഭിച്ചിലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസിൽ പരാതി നൽകുകയുമായിരുന്നു. യു.കെ ആസ്ഥാനമായ ഡീൽ എഫ് എക്സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തി ആയിരുന്നു പണം നിക്ഷേപമായി സ്വീകരിച്ചിരുന്നത്.

വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തി നിരവധിപേരിൽ നിന്നും പണം വാങ്ങിയിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. സമാനമായ രീതിയിൽ പാലാ ഏറ്റുമാനൂർ കോട്ടപ്പടി സ്റ്റേഷനുകളിൽ ഇയാൾക്ക് കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ എ.എസ്.പി അനുജ് പലിവാൽ , ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ എസ്.സി.പി.ഒമാരായ ഐ.നാദിർഷ, പി.എ.അബ്ദുൾ മനാഫ്, വി.എം.ജമാൽ , ടി.പി ശകുന്തള തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...