കോതമംഗലം : ഷിബു തെക്കുംപുറം ഭൂമി കയ്യേറി എന്നപേരിൽ സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ ഒരേക്കർ പതിനെട്ട് സെന്റ് സ്ഥലം കുടുംബവകയാണെന്നും, ഒരു സെന്റ് ഭൂമിപോലും കയ്യേറിയിട്ടില്ലന്നും, കരം തീർക്കുന്ന സ്ഥലം ഒരേക്കർ പതിനെട്ട് സെന്റ് കയ്യേറി എന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. എന്റെ കുടുംബത്തിന്റെ സ്ഥലം സ്ഥാപിച്ചുകിട്ടാൻ എനിക്ക് അവകാശം ഉണ്ടെന്നും ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി നടന്ന സിപിഎം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറിയത് എന്നും, പോലീസിനെ ഉപയോഗിച്ഛ് സിപിഎം ഗുണ്ടകളാണ് മതിൽ പൊളിച്ചത് എന്നും ഷിബു തെക്കുംപുറം ആരോപിക്കുന്നു.
തഹസിൽദാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ രാത്രിയിൽ ആണ് ഓർഡർ ഇറക്കിയത് എന്നും, വ്യക്‌തിഹത്യ നടത്താൻ അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യും എന്ന സിപിഎം പാർട്ടിയുടെ രീതി ആണെന്നും , നുണ പ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോൽവി മുന്നിൽ കണ്ടാണ് തരം താണ രീതിയിലുള്ള രാഷ്ട്രീയക്കളിയെന്നും, ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിന്റെ പേരിൽ സിപിഎം വേട്ടയാടുകയാണ് എന്നും ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് (3/2/21) ഇറക്കിയ ഉത്തരവ് പ്രകാരം തൽസ്ഥിതി തുടരാൻ ഉത്തരവിറക്കുകയും ചെയ്‌തു. സ്ഥലം ഒഴിപ്പിച്ചു എന്ന രീതിയിൽ തഹസിൽദാർ തന്നിട്ടുള്ള പത്രക്കുറിപ്പ് നിലനിൽക്കുന്നതല്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.