കോതമംഗലം : കോതമംഗലം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംയുക്ത നേതൃയോഗം DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മാർച്ച് 4ന് കെ റെയിലിനെതിരെ UDF ധർണ്ണ, മാർച്ച് 7 ന് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്താൻ തീരുമാനമായി. സി.പി.എമ്മിന് പണം സമ്പാദനത്തിനുള്ള മാര്‍ഗ്ഗമാണ് കെ.റെയില്‍ പദ്ധതിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കേരളത്തിലെ പൊതുസമൂഹം കൂടി നഷ്ടംസഹിക്കേണ്ടിവരുന്ന പദ്ധതിക്കെതിരെ വലിയ ക്യാമ്പയിനാണ് പാര്‍ട്ടി മുന്നോട്ടുകൊണ്ടുപോയികൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
യോഗത്തിൽ M. S. എൽദോസ് അധ്യക്ഷനായി. ജോസഫ് ആന്റണി, P. P ഉതുപ്പാൻ, എബി എബ്രഹാം, A. G. ജോർജ്, അബു മൊയ്ദീൻ, P. A. M ബഷീർ, സിജു എബ്രഹാം, റോയ്. കെ. പോൾ, V. V കുര്യൻ, M. K . വേണു, P. C. ജോർജ്, ഭാനുമതി രാജു, ജോർജ് വർഗീസ്, ഷമീർ പനക്കൻ, നോബിൾ ജോസഫ്, M. A കരിം, പി എ ബാദുഷ, ഷിബു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.