കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന്
സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു.
കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ വി തോമസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഏരിയാ കമ്മിറ്റി അടിയന്തി നടപടി സ്വീകരിക്കുകയും, പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും, കൗൺസിലർ സ്ഥാനം രാജിവെയ്‌പിക്കുകയും ചെയ്തു. എന്നിട്ടും കോൺഗ്രസ്സ് അപഹാസ്യ സമരങ്ങൾ നടത്തുകയാണ് .
കോതമംഗലം നിയോജകമണ്ഡലത്തിൽ നാളിതുവരെ കാണാത്ത തരത്തിലുള്ള ശ്രദ്ധേയമായ എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനകീയനായി മാറിയ ആൻറണി ജോൺ എംഎൽഎയെ മേൽപ്പറഞ്ഞ കേസിൽ പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന വ്യാജ പ്രചരണം നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുകയാണ്.
സ്ത്രീ പീഡന കേസിൽ പ്രതിയായിട്ടുള്ള കോൺഗ്രസ് എംഎൽഎ ആരാണെന്നും, പോക്സോ കേസിൽ അകപ്പെട്ട പ്രതിയെ സഹായിച്ച കോൺഗ്രസ് എംഎൽഎ ആരാണെന്നും ജനങ്ങൾ ഇതിനകം തന്നെ ബോധ്യപ്പെട്ടുള്ളതാണ്. ദളിത് വനിത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് നേതാക്കന്മാരായ രണ്ട് മാന്യന്മാർ പീഡിപ്പിച്ച പരാതി കോൺഗ്രസ് ജില്ലാ നേതൃത്വം തന്നെ ഇടപെട്ട് ഒതുക്കി തീർത്തതും അങ്ങാടി പാട്ടാണ്. പ്രതിസ്ഥാനത്ത് ഉള്ളവരെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും നാളിതുവരെയായി സിപിഐഎമ്മിന് ഉണ്ടായിട്ടില്ല. നടപടി സ്വീകരിക്കുവാൻ പാർട്ടി മടി കാണിച്ചിട്ടുമില്ല. ആയതിനാൽ സമൂഹത്തിൽ ആൻറണി ജോൺ എംഎൽഎയും സിപിഐഎമ്മിനെയും അപകീർത്തിപ്പെടുത്തുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കണമെ ന്നും തുടർന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ അവയെ രാഷ്ട്രീയമായും നിയമപരമായി നേരിടുമെന്നും ഇത്
കയ്യുംകെട്ടി നോക്കിയിരിക്കില്ലന്നും സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി അറിയിച്ചു.
