കോതമംഗലം :- കോവിഡ് 19 പോസിറ്റീവ് ആയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന അടിവാട് ടൗണിലെ മുറികളും പരിസര പ്രദേശവും , അടിവാട് സ്കൂളിന് സമീപം പോസിറ്റീവ് റിപ്പോർട്ട് ചെയ്ത യുവാവിന്റെ വീടും പൊതുജനങ്ങൾ ദൈനം ദിനം സന്ദർശിക്കുന്ന പൊതുവിതരണ കേന്ദ്രം ബസ്സ് കാത്തിരിപ്പ് കേന്ദ്രം തുടിങ്ങി ടൗണിന്റെ വിവിധ ഭാഗങ്ങളും ഹീറോയിംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ അണുവിമുക്ത ശുചീകരണം നടത്തി. പല്ലാരിമംഗലം മെഡിക്കൽ ഓഫീസർ ഡോ. ആഷിഷ് , ജെ.എച്ച്.ഐ ഡോ. ദീപ തുടങ്ങിയവരുടെ നിർദ്ധേശാനുസരണം , ഹീറോ യംഗ്സ് റെസ്ക്യൂ കോ-ഓഡിനേറ്ററും ഫയർ & റെസ്ക്യൂ ജീവനക്കാരനുമായ നിഷാദ് സി.എ യാണ് ഈ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് നടത്തിയത്.
ഫയർ & റെസ്ക്യു വിന്റെ ഭാഗമായ് നിന്നു കൊണ്ട് 2018 / 19 പ്രളയകാലത്ത് സാഹസീകമായ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ഇപ്പോൾ ഈ കോവിഡ് 19 മഹാമാരി വ്യാപിക്കുന്ന സ്ഥലങ്ങളിലെ പൊതു നിരത്തുകൾ സർക്കാർ സ്ഥാപനങ്ങൾ പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്നവരുടെ വീടുകൾ തുടങ്ങിയവ ശുചീകരണം നടത്തി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച് ഉദ്യോഗ തലങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് ഹീറോ യംഗ് സിന്റെ അഭിമാനതാരമായ നിഷാദ് സി.എ . ഈ അണുവിമുക്ത ശുചീകരണ പ്രവർത്തനങ്ങൾക്ക് കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ് ഉപയോഗിക്കേണ്ട വിദേശ നിർമ്മിത പി.പി.ഇ കിറ്റുകൾ ഗ്രാമ പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ സൗജന്യ മായി നൽകി.
ക്ലബ്ബ് പ്രസിഡന്റ് കെ.കെ അബ്ദുൽ റഹ്മാൻ , ചീഫ് കോ-ഓഡിനേറ്റർ ഷൗക്കത്തലി എം.പി , വൈസ് പ്രസിഡൻറ് സി.എം അഷ്റഫ് , മുൻ സെക്രട്ടറി യു.എച്ച് മുഹിയുദ്ധീൻ , ഹീറോ യംഗ്സ് ദേശീയ ദുരന്തനിവാരണ സേന അംഗം വിഷ്ണു പി.ആർ , ക്ലബ്ബ് അംഗങ്ങളായ ഷാ മോൻ മാനാങ്കാവിൽ , അസ് ലം ടി. നാസ്സർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി