കോതമംഗലം: കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻ പൊതു ജനാരോഗ്യ കേന്ദ്രങ്ങളും, സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും, പൊതുജന സമ്പർക്കം പുലർത്തുന്ന പ്രഥാന കേന്ദ്രങ്ങൾ ഉൾപ്പെടെ അണുവിമുക്തമാക്കുന്ന പ്രവർത്തിയ്ക്ക് തുടക്കമായി. കോതമംഗലം താലൂക്ക് ആശുപത്രി അണുവിമുക്കമാക്കിക്കൊണ്ടായിരുന്നു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആൻറണി ജോൺ MLA, ആശുപത്രി സൂപ്രണ്ട് ഡോ: അഞ്ജലി N ,കോതമംഗലം ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കരുണാകരപിള്ള, അസി: സ്റ്റേഷൻ ഓഫീസർ സജി മാത്യു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ KKബിനോയ് ,എൽ .എഫ് മാരായ ഷാഫി, സിദ്ദീഖ് ഇസ്മായിൽ,PM റഷീദ്, അനിൽകുമാർ,CA നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കോതമംഗലം ഫയർഫോഴ്സ് യൂണിറ്റിൻ്റെ സഹകരണത്തോടെ നടത്തുന ശുചീകരണ പ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ട ഓഫീസ് മേധാവികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും കോതമംഗലം ഫയർഫോഴ്സ് യൂണിറ്റുമായി ബന്ധപ്പെട്ട് സമയക്രമീകരണം ഉറപ്പു വരുത്തേണ്ടതാണെന്നും MLA അറിയിച്ചു.