Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് 19; പെരുമറ്റത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രമായ പെരുമറ്റത്ത് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും ഒമ്പതാം വാര്‍ഡ് ഭാഗീകമായും കണ്ടോണ്‍മെന്റ് സോണിന്റെ പരിധിയിലായതോടെ പ്രദേശത്ത് കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. രോഗിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗിയുടെ പ്രൈമറി കോണ്‍ടാക്റ്റിലുള്ള 20-പേരെ ഇതിനോടകം കണ്ടെത്തി കോറെന്റെയിനില്‍ ആക്കിയിട്ടുണ്ട്. വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ പ്രൈമറി കോണ്‍ടാക്റ്റിലുള്ളവരെ പഞ്ചായത്തിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് മാറ്റുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

സെക്കണ്ടറി കോണ്‍ടാക്റ്റില്‍ 150-ഓളം പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സമ്പര്‍ക്കപട്ടിക പൂര്‍ണ്ണമാക്കുന്നതിന് ആരോഗ്യ വകുപ്പും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 സ്ഥിതീകരിച്ച എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും ഒമ്പതാം വാര്‍ഡിന്റെ പെരുമറ്റം പാലം മുതല്‍ കക്കടാശ്ശേരി വരെയുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. പലചരക്ക് കട, മെഡിക്കല്‍ സ്റ്റോര്‍, പാല്, പത്രം തുടങ്ങിയവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പായിപ്ര ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി പഞ്ചായത്തില്‍ മുഴുവന്‍ അലോന്‍സ്‌മെന്റ് നടത്തുന്നതിന് തീരുമാനിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ദേശസാല്‍കൃത ബാങ്കുകളിലും ലൈഫ് ഭവന പദ്ധതിയുടെ അപേക്ഷയുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലെയും തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി.

ലൈഫ്, സ്‌കൂള്‍, കോളേജ് അഡ്മിഷനുകളുമായി ബന്ധപ്പെട്ട് തിരക്ക് കുറയ്ക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ ലൈബ്രറികളിലും ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി ലൈബ്രറി ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, മെമ്പര്‍മാരായ സുറുമി ഉമ്മര്‍, പി.എം.അബൂബക്കര്‍, വി.എച്ച്.ഷഫീഖ്, ആര്‍.ഡി.ഒ. ചന്ദ്രശേഖരന്‍ നായര്‍.കെ, എല്‍.ആര്‍.തഹസീല്‍ദാര്‍ അസ്മ ബീവി, പായിപ്ര മെഡിക്കല്‍ ഓഫീസര്‍ ഡോ.കൃഷ്ണപ്രിയ, പോലീസ്, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംമ്പന്ധിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...