കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 സർക്കാർ ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി ഇന്നത്തെ (24-05- 2020)കണക്ക് അനുസരിച്ച് 133 പേരാണ് ഉള്ളതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമെത്തിയവരാണിവർ. മാർ ബസേലിയോസ് ദന്തൽ കോളേജിൽ 41പേർ,സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് 35 പേർ,ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി 57 പേർ എന്നിങ്ങനെ 133 പേരാണ് കോതമംഗലത്തെ മൂന്ന് ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആൻ്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.
