കോതമംഗലം : കോവിഡ്- 19 വ്യാപകമാകുന്നതിന്റെ ഭാഗമായി കോതമംഗലം മാർ തോമ ചെറിയ പള്ളി യിൽ മുൻ കരുതൽ എടുക്കുമെന്ന് ഇടവക മാനേജിങ് കമ്മിറ്റി. ആത്മീയ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. കൈമുത്ത്, സ്ലീബാ മുത്ത്, കൈക്കസ്തുതി, സ്പർശം എന്നിവ തല്ക്കാലികമായി ഒഴിവാക്കി. വിളക്കിൽ നിന്ന് എണ്ണ തൊടുന്നത് ഒഴിവാക്കണം. കോതമംഗലം കൺവെൻഷൻ, കുടുംബ യൂണിറ്റ് യോഗങ്ങൾ, എന്നിവ ഒഴിവാക്കി. വിവാഹം, മാമോദീസ, മരിച്ചവരുടെ ഓർമ സദ്യ, എന്നിവ നിയന്ത്രിക്കും. സംസ്കാര ചടങ്ങിൽ ആൾക്കൂട്ടം നിയന്ത്രിക്കും. സൺഡേ സ്കൂൾക്ക് അവധി പ്രഖ്യാപിച്ചു. കുർബാന, കുമ്പസാരം എന്നിവയിൽ മാറ്റം വരുത്തി. പള്ളിയിൽ പ്രവേശിക്കുമ്പോൾ കൈകൾ സോപ്പ് കൊണ്ട് കഴുകി വ്രത്തിയാക്കാൻ സൗകര്യം ഏർപ്പെടുത്തി. യോഗത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു.
