കോതമംഗലം: വൃത്തിഹീനമായും തകർന്നും കക്കൂസ് മാലിന്യം ഉൾപ്പടെ റോഡിലേക്കൊഴുക്കുന്ന അവസ്ഥയിലും തുടരുന്ന കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്തെ കംഫർട് സ്റ്റേഷന് മുന്നിൽ പ്രധിഷേധ സൂചകമായി യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മറപ്പുര വച്ചു കെട്ടി.കേടുപാടുകൾ ഉടൻ പരിഹരിക്കുക, പൂട്ടിയ ‘ഷീ ടോയ്ലെറ്റ്’ അടിയന്തിരമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷനായി. DCC ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, റമീസ് K. A, ജില്ലാ ഭാരവാഹികളായ റഫീഖ് മുഹമ്മദ്, മേഘ ഷിബു, അരുൺ അയ്യപ്പൻ കോൺഗ്രസ്സ് നേതാക്കളായ അനൂപ് കാസിം, സൈജന്റ് ചാക്കോ, അലി പടിഞ്ഞാറേച്ചാലിൽ, അജി P ർ, ബേസിൽ തണ്ണിക്കോട്ട്, വിൽസൺ പിണ്ടിമന തുടങ്ങിയവർ സംബന്ധിച്ചു. സിബി ചേട്ടിയാംകുടി, എൽദോസ് പൈലി, എബിൻ യോഹന്നാൻ, അജീബ് ഇരമല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.ബേസിൽ കൈനമാറ്റം, നൗഫൽ മതിരപ്പിള്ളി, ബെർട്ടിൻ ജോയ്, ജോർജ് ജോസ്, അനുസരിച്ചു V ജോൺ എന്നിവർ പ്രസംഗിച്ചു.