കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷൻ ആയിരുന്നു. പ്രിൻസിപ്പൽ ഡോ. ജോസഫ് ടി മൂലയിൽ സ്വാഗതം ആശംസിച്ചു .കോളേജ് മാനേജർ സുനിൽ ജോസഫ് ആമുഖ സന്ദേശം നൽകി .വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി .പ്രിൻസിപ്പൽ ഡോ. ജോസഫ് ടി മൂലയിൽ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഡോ രാജു നാരായണ സ്വാമി ഐഎഎസ് ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .
സി എം ജോർജ് കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി ട്രസ്റ്റി, എൽദോസ് കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട്,ടിൻറു സ്കറിയ ഐക്യു എ സി കോഡിനേറ്റർ ,വിനീത ശ്രീകുമാർ, എച്ച് ഓ ഡി കോമേഴ്സ് ഡിപ്പാർട്ട്മെൻറ്,പ്രവീൺ
കുമാർ കെ.പി എച്ച് ഒ ഡി മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് ,സൗമ്യ മാത്യു എച്ച് ഒ ഡി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ,ശ്രീകല സി സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ നേർന്നു .വിദ്യാർത്ഥി പ്രതിനിധി നിരഞ്ജന പ്രകാശ് മറുപടി പ്രസംഗം നടത്തി .ഫാ.ജോസഫ് പരത്തുവയലില്‍ വിശിഷ്ടാതിഥിക്ക് ഉപഹാരം കൈമാറി ,പ്രോഗ്രാം കോഡിനേറ്റർ പൂർണിമ എൻ നന്ദി രേഖപ്പെടുത്തി .
