കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ
വെള്ളാരംകുത്ത് -മണികണ്ഠൻ ചാൽ പ്രദേശങ്ങളിലെയും സമീപ ആദിവാസി ഉന്നതികളിലെയുമൊക്കെയുള്ള ഏക യാത്രാ മാർഗമാണ് പ്രസ്തുത റോഡ്.2018 മുതൽ പ്രളയവും പിന്നീട് കാലവർഷക്കെടുതിയിലു മെല്ലാം ഒരേ തകർച്ചയാണ് റോഡ് നേരിട്ടത്.
എം എൽ എ യുടെ ഇടപെടൽ മൂലമാണ് മണികണ്ഠൻ ചാൽ വെള്ളാരംകുത്ത് റോഡിനായി 43 ലക്ഷം രൂപ അനുവദിച്ചത്.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ, പഞ്ചായത്ത് മെമ്പർമാരായ രേഖ രാജു, മേരി കുര്യാക്കോസ്, ശ്രീജ ബിജു, ഷീല രാജീവ്, ആലീസ് സിബി, ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ സഞ്ജു സർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.



























































