കോതമംഗലം : എ എ റഹീം എം പി (രാജ്യസഭ) അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി -ആനന്ദൻ കുടി പി ഡബ്ല്യൂ ഡി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പിണവൂർ കുടിയിൽ നടന്ന ചടങ്ങ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,പഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ, എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ, സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ അഡ്വ എ എ അൻഷാദ്,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സദാശിവൻ കെ ജി,ബിജു പനംകുഴി,കെ കെ ദാസപ്പൻ, മോഹനൻ പണലി, കെ കെ വിദ്യാധരൻ, ഊരു മൂപ്പൻമാരായ ശോഭന മോഹനൻ,കെ കെ ശ്രീധരൻ, എ ഡി എസ് സെക്രട്ടറി ശാലിമ അനീഷ്,പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജെ ഷാമോൻ, അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ എന്നിവർ പങ്കെടുത്തു.