കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, വാർഡ് കൗൺസിലർ ജൂബി പ്രതീഷ്, വാട്ടർ അതോറിറ്റി അഭിജിത്ത് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായിവകയിരുത്തിയിട്ടുള്ളത്.



























































