കോതമംഗലം :പിIണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടി അങ്കണവാടി – പൂവാലിമറ്റം റോഡ് നിർമ്മാണം തുടങ്ങി. എസ് സി കോർപ്പസ് ഫണ്ട് ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ കൾവർട്ട് ഉൾപ്പടെയുള്ള റോഡിൻ്റെ കോൺക്രീറ്റ് വർക്ക് നടത്തുന്നത്. റോഡിൻ്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ എസ് എം അലിയാർ മാഷ് നിർവ്വഹിച്ചു .റോഡ് വികസന സമിതി കൺവീനർ ടി എസ് സജീഷ് അദ്ധ്യക്ഷനായി. പൂവാലിറ്റം നഗറിലെ ജനങ്ങൾ, 90 വർഷത്തിലേറെയായി മൂന്നടി വീതിയിലുള്ള തൊണ്ടു വഴിയിലൂടെയാണ് യാത്ര ചെയ്തിരുന്നത്. വളരെയേറെ യാത്ര ക്ലേശം അനുഭവിച്ചിരുന്നു. ഇതോടെ ഈ റോഡിൽ നിന്നും പൂവാലിമറ്റം – കീളാച്ചിറങ്ങര റോഡിൽ പ്രവേശിച്ച് കുറഞ്ഞ ദൂരം സഞ്ചരിച്ച് പുലിമല ചർച്ച് ജങ്ഷനിലെത്താം. അവിടെ നിന്ന് കോതമംഗലത്തേക്കും .
വാർഡ് മെമ്പർ ആവശ്യപ്പെട്ടതു പ്രകാരം പൂവാലിമറ്റം നഗറിലെ കുടുംബങ്ങൾ, റോഡ് മൂന്ന് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകി.റോഡ് വികസന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ടു സ്വരൂപിച്ച് ഇരു വശം മതിൽ നിർമ്മിച്ചു നൽകി .വികസനത്തിൻ്റെ നല്ല മാതൃകയാണ് പൂവാലിമറ്റം നഗറിലെ കുടുംബങ്ങൾ സമൂഹത്തിന് നൽകിയതെന്നും മെമ്പർ പറഞ്ഞു. റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകിയ ലീല അയ്യപ്പൻ്റെ കുടുംബം ഉൾപ്പടെയുള്ള എല്ലാകുടുംബങ്ങളെയും വാർഡ് മെമ്പർ ഉദ്ഘാടന യോഗത്തിൽ അഭിനന്ദിച്ചു .
