Connect with us

Hi, what are you looking for?

NEWS

മണികണ്ഠന്‍ചാലിൽ പുതിയ പാലം നിർമ്മാണം ; അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച്പ്രവർത്തി ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് 

കോതമംഗലം :മണികണ്ഠന്‍ചാലിൽ പുതിയ പാലം നിർമ്മാണം ; അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച്

പ്രവർത്തി ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

എറണാകുളം ജില്ലയിലെ കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ പൂയംകുട്ടി – മണികണ്ഠന്‍ചാല്‍ റോഡിലെ മണികണ്ഠന്‍ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയുളള investigation പ്രവർത്തി 20.06.2021 – ല്‍ പൂര്‍ത്തിയാക്കി ടെന്റെറ്റിവ്‌ ഡിസൈന്‍ ഡ്രോയിങ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ കേന്ദ്ര വന(സംരക്ഷണ) നിയമം 1980 പ്രകാരം കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകുന്നതിനായി മിനിസ്ട്രി ഓഫ്‌ എന്‍വിയോണ്‍മെന്റ്‌ & ഫോറസ്ട്രിയുടെ വെബ്‌ സൈറ്റ്‌ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുളളതാണ്‌.

ഫോറസ്റ്റ് ഡിപ്പാർമെന്റിലെ ബന്ധപ്പെട്ട ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസറുമായി 27.07.2022 – ന്‌ ജോയിന്റ്‌ ന്‍സ്പെക്ഷന്‍ നടത്തുകയും, തുടര്‍ന്ന്‌ അലൈന്‍മെന്റ്‌ ഡ്രോയിംഗ്‌ പ്രകാരം മുറിക്കേണ്ടതായി വരുന്ന മരങ്ങള്‍ മാര്‍ക്ക്‌ ചെയ്ത്‌ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്മെന്റ്‌ തന്നെ പ്രസ്തുത പാലത്തിന്റെ ഇരുഭാഗത്തുളള മരങ്ങളുടെ ലിസ്റ്റ് എടുത്ത് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളതുമാണ്‌. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസറുടെ കത്ത്‌ പ്രകാരം വനം സംരക്ഷിക്കുന്നതിനായി വളരെ കുറവ്‌ മരങ്ങള്‍ മുറിച്ചു അലൈന്‍മെന്റ്‌ തയ്യാറാക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും അതിനെ ഇടര്‍ന്ന്‌ അപ്രോച്ച്‌ റോഡിന്റെ വീതി കുറച്ച്‌ കൂടുതല്‍ മരങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ പാലം നിര്‍മ്മികുന്നതിനായി അലൈന്‍മെന്റ്‌ പുനഃപരിശോധിക്കുന്നതിനായി 13.09.2023, 14.09,2023 തിയതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീണ്ടും സ്ഥലം സന്ദര്‍ശിച്ചിരുന്നു.അത്‌ പ്രകാരം നിലവിലെ സ്ഥലത്തിന്‌ അനുയോജ്യമായ വിധത്തില്‍ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥയുടെ അഭിപ്രായപ്രകാരം അലൈന്‍മെന്റ്‌ തയ്യാറാക്കിയെങ്കിലും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും വെര്‍ട്ടികൽ clearence ലഭ്യമായ പ്രകാരം വീണ്ടും അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. അതുപ്രകാരം തയ്യാറാക്കിയ അലൈന്‍മെന്റ്‌ ഡ്രോയിംഗ് ഫോറസ്ററ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭ്യമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട് .

അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു

പ്രവർത്തി ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ മന്ത്രി നിയമസഭയിൽ അറിയിച്ചു.

You May Also Like

error: Content is protected !!