കോതമംഗലം: വി.മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥയിലുള്ള മാർ ബസേലിയോസ്
ഹോസ്‌പിറ്റലിൽ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിൻ്റെ കൂദാശയും നാമകരണവും പരി. യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കതോലിക്കായും മലങ്കര മെത്രപ്പോലീത്താ യുമായ ജോസഫ് മാർ ഗീഗോറിയോസ് നിർവ്വഹിച്ചു. പുതിയ ബ്ലോക്കിന് പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ 1 എന്ന് നാമകരണം ചെയ്‌തു. പുതിയ ബ്ലോക്കിൽ താഴെ പറയുന്ന ഡിപ്പാർട്ട്മെൻ്റുകൾ പ്രവർത്തനം ആരംഭിക്കും. എമർജൻസി ഡിപ്പാർട്ട്മെൻ്റ്, ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ ഐ.സി.യു, ഡീലക്‌സ് വാർഡ്, അഡ്‌മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ്, ഗ്യാസ്ട്രോളജി, ഡയാലിസിസ് എന്നിവ പ്രവർത്തിക്കും. കൂദാശ കർമ്മത്തിന് കോതമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ആൻ്റണി ജോൺ, മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ജില്ല പഞ്ചായത്ത് മെമ്പർ റാണികുട്ടി, ഹോസ്‌പിറ്റൽ സെക്രട്ടറി ബിനോയ് തോമസ് മണ്ണംഞ്ചേരിൽ,ബാബു കൈപ്പിള്ളിൽ, ഡോ. റോയി, എം.എസ്. എൽദോസ്, അഡ്മിനി സ്ട്രേറ്റർ തോമസ്, മെഡിക്കൽ സൂപ്രണ്ട് ജോർജ്ജ് എന്നിവർ പങ്കെടുത്തു