കോതമംഗലം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്ത് ജന ജാഗ്രത സമിതി കൂടി തീരുമാനമെടുത്തതിൽ പ്രകാരം പഞ്ചായത്ത് പരിധിയിലെ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സമിതി പ്രവർത്തകർ നടത്തിയ പരിശോധനയിൽ നെല്ലിക്കുഴിയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19) വിഷ്ണുരാജ് (19) എന്നിവരെ നാല് ഗ്രാം കഞ്ചാവുമായി സമിതി പ്രവർത്തകർ തടഞ്ഞു നിർത്തുകയും തുടർന്ന് കോതമംഗലം എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും എക്സൈസ് സംഘം സ്ഥലത്തെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ലഹരി ഉപയോഗിച്ച് എക്സൈസിന്റെ പിടിയിലായ വിദ്യാർത്ഥികളിൽ കൂടുതലും നെല്ലിക്കുഴിയിലെയും പുതുപ്പാടിയിലെയും പ്രമുഖ കോളേജുകളിലെ വിദ്യാർഥികളാണ് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞത് .
കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 0485-2824419, 0485-2826460 എന്നീ നമ്പറുകളിൽ വിവരം നൽകി അറിയിക്കണം എന്ന് എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
