Connect with us

Hi, what are you looking for?

CHUTTUVATTOM

കാലാവസ്ഥാവ്യതിയാനം: അന്തർദേശീയ സമ്മേളനം സമാപിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന അന്തർദേശീയ സമ്മേളനത്തിന് തിരശീലവീണു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നു ഡോ.ബേബി സൂസി പോത്തൻ (എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ, യു.എസ്.എ.), ഡോ.മേനുക മഹർജൻ (പ്രൊഫ.ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫോറസ്ട്രി, ത്രിപുവൻ യൂണിവേഴ്സിറ്റി നേപ്പാൾ), ചാൾസ് ജോർജ്   (പരിസ്ഥിതി പ്രവർത്തകൻ, കൊച്ചി  ), ഡോ.റോസ് വൈൻ ജോയി (പ്രൊഫ. സ്കൂൾ ഓഫ് മാനേജ്മെൻറ് , പ്രസിഡൻസി യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം അമേരിക്കപോലുള്ള വികസിതരാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് അപഗ്രഥിക്കുന്നതായിരുന്നു ഡോ.സൂസിയുടെ പ്രബന്ധം. കാലാവസ്ഥാവ്യതിയാനം ഹിമപാളികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നേപ്പാളിന്റെ ജീവിതാവസ്ഥകളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന വിഷയത്തിലാണ് ഡോ.മേനുക മഹർജൻ പ്രബന്ധം അവതരിപ്പിച്ചത്. മത്സ്യബന്ധനത്തിലും അനുബന്ധ ജീവിതോപാധികളും പാരിസ്ഥിതിക ‘പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചാണ് ചാൾസ് ജോർജ് സംസാരിച്ചത്.

കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇൻഷുറൻസ് മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഡോ.റോസ് വൈൻ ജോയി പ്രബന്ധം അവതരിപ്പിച്ചത്. ഇത് കൂടാതെ ഗ്രീൻ ബാങ്കിംഗ്, ഹരിതകേരളം പദ്ധതി, ഗ്രീൻ ട്രൈബ്യൂണൽ പാരിസ്ഥിതിക നീതി, പരിസ്ഥിതി സംരക്ഷണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്, പ്രളയക്കെടുതി സാമ്പത്തിക രംഗത്തുണ്ടാക്കിയ ചലനങ്ങൾ എന്നീ വിഷയങ്ങളിൽ സമാന്തരവേദികളിൽ 150 ഗവേഷകവിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങൾ നടന്നു.കോളേജ് സ്റ്റുഡൻസ് സെൻററിൽ പ്രൻസിപ്പൽ ഡോ. ഡെൻസിലി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഡോ.യൊനാറിസ ( പ്രൊഫ. അഗ്രികർച്ചറൽ സോഷ്യോ ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് ആൻഡലാസ് യൂണിവേഴ്സിറ്റി, ഇൻഡോനേഷ്യ) മുഖ്യാതിഥിയായിരുന്നു. കോർഡിനേറ്റർ ഡോ.എം.എസ് വിജയകുമാരി ( ഡീൻ ഓഫ് അക്കാഡമിക്സ് ), കൺവീനർ ഡോ. ഡയാന ആൻ ഐസക് (കൊമേഴ്സ് വിഭാഗം) എന്നിവർ യോഗത്തിൽ സംസാരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനം കാലിക പ്രാധാന്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ ജെ.എൻ.യു., സെൻട്രൽ യൂണിവേഴ്സിറ്റി (പഞ്ചാബ് ) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി ആന്റ് സയൻസ് (കോയമ്പത്തൂർ), പ്രസിഡൻസി യൂണിവേഴ്സിറ്റി (ബാഗ്ലൂർ) ഐ.ഐ.ടി (ഭുവനേശ്വർ) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (മുബൈ) ഖാദർ മൊഹിദിൻ കോളേജ് (തമിഴ്നാട് ) എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മാർ അത്തനേഷ്യസ് കോളേജിൽ എത്തി. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നത വ്യദ്യഭ്യാസരംഗത്തിന്റെ പങ്ക്  ഓർമപ്പെടുത്തുന്നതായിരുന്നു  കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശില്പശാല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like