കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ നജീബിന്റെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞ് വീണും,വാരപ്പെട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഇഞ്ചൂരിൽ കൊല്ലംമോളേൽ വീട്ടിൽ കെ എൻ രവിയുടെ വീടിൻ്റെ മുകളിലേക്ക് തേക്ക് മരം വീണും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.ബിഈ സ്ഥലങ്ങളാണ് എംഎൽഎ സന്ദർശിച്ചത്.
വീടുകൾക്കുണ്ടായ നാശ നഷ്ടങ്ങൾ വേഗത്തിൽ തിട്ടപ്പെടുത്തി നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട തുടർ നടപടികൾ സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.