കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
