കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ സിഐഎസ് സിഇ ( കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) സ്കൂളുകളുടെ ദേശീയതല ആർച്ചറി ചാംപ്യൻഷിപ്പിന് കോതമംഗലം എം. എ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഒമ്പത് റീജിയണുകളായി തിരിച്ച് അതിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികളാണ് ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം എ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിതാ നായർ കെ. നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ പ്രൈമറി വിഭാഗം കോ- ഓഡിനേറ്റർ അനിലാ മേരി സാം സ്വാഗതവും,ഹെഡ് ബോയ് അലക്സിയോ നെടുങ്ങോട്ടിൽ ചാക്കുട്ടി നന്ദിയും രേഖപ്പെടുത്തി. കോമ്പറ്റീഷൻ ഡയറക്ടർ എ. സയ്ദ് നദീം, ഏഷ്യാ വേൾഡ് ആർച്ചറി ജഡ്ജും എം എ ഇൻ്റർനാഷ്ണൽ സ്കൂൾ ആർച്ചറി കോച്ചുമായ വിഷ്ണു റെജി എന്നിവർ സന്നിഹിതരായിരുന്നു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചാംപ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.
