കോതമംഗലം : ക്രിസ്തുമസിനോട് അനുബന്ധിച്ച് കോതമംഗലം സെന്റ് ജോൺസ് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നൽകി വരാറുള്ള ക്രിസ്മസ് കിറ്റ് അരിയും, 10 ഐറ്റം പലചരക്ക് ഉൽപ്പന്നങ്ങളും അടങ്ങിയ കിറ്റ് 1200 പേർക്ക് കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള നിർധനരായ ആളുകൾക്ക് ധ്യാനകേന്ദ്രത്തിൽ വച്ച് വിതരണം നടത്തി. ധ്യാനകേന്ദ്രം പ്രസിഡന്റ് ഫാ. മാത്യുസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി ജോൺ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണവും, നിർധന രോഗികൾക്കുള്ള ചികിത്സ സഹായവിതരണവും വിവാഹ ധനസഹായ വിതരണവും മുൻമന്ത്രി ഷെവ. ടി യു കുരുവിള നിർവഹിച്ചു. റവ. ഫാദർ . ജിനോ കരിപ്പക്കാടൻ, റവ. ഫാദർ വർഗീസ് മൈകുളങ്ങര,എം എസ് ബെന്നി, ഗോഡ്ളി പി ജോണി, ഡയറക്ടർ ബ്രദർ ജോണി തോളേലി,മിഷൻ സെക്രട്ടറി പി വീ വർഗീസ്, സിസ്റ്റർ. സൂസന്ന എന്നിവർ ആശംസക ൾ അർപ്പിച്ചു.
