കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പല താരങ്ങളുടെയും ഹിറ്റ് സിനിമകൾ നിർമ്മിച്ച എം കെ നാസറും ജീവൻ നാസറും ചേർന്ന് നിർമ്മിക്കുകയും കോതമംഗലം സ്വദേശി ജയേഷ് മോഹൻ സംവിധാനവും ചെയ്യുന്ന “ചിലർ” എന്ന സിനിമയിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്.
പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിനായി ചിത്രീകരിച്ച ജയേഷിന്റെ ഷോർട്ട് ഫിലിം കേരള ശുചിത്വ മിഷന്റെ പല പരിപാടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ജയേഷിന്റെ ചെരാതുകൾ എന്ന സിനിമയും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രശസ്ത നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർമിക്കുന്ന ‘വൈറൽ 2019’ എന്ന ചിത്രത്തിൻ്റെ സംവിധായകരിൽ ഒരാൾ കൂടിയാണ് ജയേഷ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് “ചിലർ” എന്ന സിനിമയിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ സിനിമയിൽ അഭിനയിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : 9074760631