കോതമംഗലം: സർവ്വമത ആഗോള തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി നാലാം ദിന സമ്മേളനം കവളങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സൈജന്‍റ്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചു. ഫാ.എല്‍ദോസ് കുമ്മംകോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.സി.എ.ജോസ് ചുണ്ടായ്ക്കാട്ട്,ജോര്‍ജ് എടപ്പാറ,കെ.വി.മത്തായി കുഴുവേലില്‍,ബോബി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
