കോതമംഗലം : ഒരു നാടിന്റെ വികാരവും ആഘോഷവുമായ ചെറിയ പള്ളി പെരുന്നാൾ തിരക്കിനിടയിൽ രണ്ട് പവൻ വരുന്ന സ്വർണ്ണ മാല മോഷണം നടത്തിയ രണ്ടു തമിഴ് സ്ത്രീകളെ കോതമംഗലം പോലീസ് പിടികൂടി. പാലക്കാട് പൊള്ളാച്ചി റോഡിൽ ടെന്റ് അടിച്ചു താമസിക്കുന്ന ബിന്ദു (30 ) , സജി (36) എന്നിവരാണ് പിടിയിലായത്. മോഷണ വിവരത്തെ തുടർന്ന് പള്ളിയങ്കണത്തിൽ കർശന നിരീക്ഷണം നടത്തിയ പോലീസ് മോഷ്ടാക്കളായ തമിഴ് സ്ത്രീകളെ പിടികൂടുകയായിരുന്നു.
പ്രിൻസിപ്പൾ എസ്.ഐ ദിലീഷ് , വനിത സിവിൽ പോലീസ് ഓഫീസറൻമാരായ സുജിതാ കുമാരി, സുബിത എന്നിവരാണ് മോഷ്ടാക്കളായ തമിഴ് സ്ത്രീകളെ തന്ത്രപൂർവ്വം പിടികൂടിയത്. പെരുന്നാളിന് എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും , സംശയാസ്പതമായി എന്തെങ്കിലും കാണുകയാണെങ്കിൽ പോലീസിൽ അറിയിക്കണമെന്നും പോലീസ് അധികാരികൾ വ്യക്തമാക്കി.
You must be logged in to post a comment Login