CRIME
പെരുന്നാൾ തിരക്കിനിടയിൽ മാല മോഷണം ; മോഷ്ടാക്കളെ പിടികൂടി കോതമംഗലം പോലീസ്

കോതമംഗലം : ഒരു നാടിന്റെ വികാരവും ആഘോഷവുമായ ചെറിയ പള്ളി പെരുന്നാൾ തിരക്കിനിടയിൽ രണ്ട് പവൻ വരുന്ന സ്വർണ്ണ മാല മോഷണം നടത്തിയ രണ്ടു തമിഴ് സ്ത്രീകളെ കോതമംഗലം പോലീസ് പിടികൂടി. പാലക്കാട് പൊള്ളാച്ചി റോഡിൽ ടെന്റ് അടിച്ചു താമസിക്കുന്ന ബിന്ദു (30 ) , സജി (36) എന്നിവരാണ് പിടിയിലായത്. മോഷണ വിവരത്തെ തുടർന്ന് പള്ളിയങ്കണത്തിൽ കർശന നിരീക്ഷണം നടത്തിയ പോലീസ് മോഷ്ടാക്കളായ തമിഴ് സ്ത്രീകളെ പിടികൂടുകയായിരുന്നു.
പ്രിൻസിപ്പൾ എസ്.ഐ ദിലീഷ് , വനിത സിവിൽ പോലീസ് ഓഫീസറൻമാരായ സുജിതാ കുമാരി, സുബിത എന്നിവരാണ് മോഷ്ടാക്കളായ തമിഴ് സ്ത്രീകളെ തന്ത്രപൂർവ്വം പിടികൂടിയത്. പെരുന്നാളിന് എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും , സംശയാസ്പതമായി എന്തെങ്കിലും കാണുകയാണെങ്കിൽ പോലീസിൽ അറിയിക്കണമെന്നും പോലീസ് അധികാരികൾ വ്യക്തമാക്കി.

CRIME
യുവാവിനെ കുത്തിയും കമ്പിയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമം: നാല് പേരെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വെണ്ടുവഴി വാത്തപ്പിള്ളി വീട്ടിൽ അഖിൽ (27), പിണ്ടിക്കാനായിൽ വീട്ടിൽ ഷിൻറോ (34), ഇരമല്ലൂർ പുത്തൻപുര വീട്ടിൽ സുരേഷ് (കുഞ്ഞായി 34 ) , മാതിരപ്പിള്ളി അറയ്ക്കൽ പുത്തൻ പുരയിൽ അഖിൽ (26) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് രാത്രി പതിനൊന്ന് മണിയോടെയാണ് മുത്തംകുഴി സ്വദേശിയായ യുവാവിനെ കത്തിക്ക് കുത്തിയും കമ്പിയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐ എം.ടി.റെജി, എ.എസ്.ഐമാരായ റെജി, രഘുനാഥ്, സലിം സി.പി.ഒ മാരായ നിജാസ്, ഷക്കീർ, അജിംസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
CRIME
ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ.

മൂവാറ്റുപുഴ : ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന ആസ്സാം കാംരൂപ്, റങ്ങിയനൽഹരി ഗ്രാമത്തിൽ രാജു (24( വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 1015 പായ്ക്കറ്റ് ഹാന്സ് ഉള്പ്പെടെയുള്ള പുകയില ഉത്പന്നങ്ങള് പിടികൂടിയത്. എറണാകുളം റേഞ്ച് ഡിഐജി ഡോ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ ആണ് പ്രതി അറസ്റ്റിൽ ആയത്. കൂടാതെ കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ 4 പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
14 വർഷമായി ജാമ്യം എടുത്തു മുങ്ങിയ അടിപിടി കേസിലെ പ്രതിയുൾപ്പടെയാണ് മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ പിടിയിൽ ആയത്. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ കെ എൻ രാജേഷ്, എസ്ഐ മാരായ വിഷ്ണു രാജു, ശരത് ചന്ദ്രകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.എം.രാജേഷ്, സീനിയർ സിപിഓമാരായ ബേസിൽ സ്കറിയ, അനസ്, ജോബി ജോൺ, സിബി ജോർജ്, ബിബിൽ മോഹൻ, പി.എം.രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജാമ്യം എടുത്തു മുങ്ങി നടക്കുന്നവർക്കെതിരെയും മറ്റും കർശന പരിശോധന നടത്തും.
CRIME
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ മൂന്ന് പേർ കോതമംഗലം പോലീസിന്റെ പിടിയിലായി. ആയക്കാട് മറ്റത്തിൽ വീട്ടിൽ മഹിലാൽ (23), ഇയാളുടെ സഹോദരൻ മിഥുൻ ലാൽ (20), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (23), എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ നടന്ന ബൈക്ക് മോഷണ കേസിലാണ് അറസ്റ്റ്. കോതമംഗലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം മോഷ്ടാവാണ് മഹിലാൽ. പോലീസിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ ഇയാളെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരൻ മിഥുൻ ലാൽ, അച്ചു എന്നിവരെ പിടികൂടിയത്.
മുൻപ് രാമല്ലൂർ ഭാഗത്ത് നിന്ന് രണ്ട് മോട്ടറുകൾ മോഷണം നടത്തിയതും ഇവരാണെന്ന് തെളിഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്.ഐ അൽബിൻ സണ്ണി, എ.എസ്.ഐ കെ.എം.സലിം, എസ്.സി.പി.ഒ മാരായ പി.ജെ.ദിലീപ്, ജോസ് ബിനോ തോമസ്, സുനിൽ മാത്യു, പി.എം.അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT1 week ago
വാഹനാപകടത്തില് കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME6 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS6 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE2 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
You must be logged in to post a comment Login