കോതമംഗലം : നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും കോതമംഗലം പ്രദേശത്തെ വളർച്ചയുടെ ഉറവിടവുമായ മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി പള്ളി പൂട്ടിക്കുവാൻ കോട്ടയം കേന്ദ്രമാക്കിയുള്ള ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ എന്ത് വിലകൊടുത്തും എതിർത്തു തോൽപിക്കുമെന്ന് കോതമംഗലത്ത് ചേർന്ന സർവ കക്ഷി യോഗം പ്രഖ്യാപിച്ചു. ഇതേ പ്രശ്നങ്ങൾ മുൻപ് ഉണ്ടായ പള്ളിയാണ് ചരിത്രം പേറുന്ന കടമറ്റം പള്ളി. ഇന്ന് കടമറ്റം പള്ളിയും, ആ പ്രദേശത്തെ ഇപ്പോളത്തെ അവസ്ഥയും നോക്കിയാൽ മനസിലാവും കാര്യങ്ങൾ. അത് പോലുള്ള അവസ്ഥ കോതമംഗലത്ത് ഉണ്ടാക്കുവാൻ ആണ് മറു വിഭാഗം ശ്രമിക്കുന്നത്. യോഗത്തിൽ ആന്റണി ജോൺ എം. എൽ. എ. , മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, ടി. യൂ. കുരുവിള, കെ. എ. നൗഷാദ്, കെ. പി. ബാബു, അഡ്വക്കേറ്റ്. മാത്യു ജോസഫ്, പി. എം. സഖറിയ, പി. എ. സോമൻ, പി. എ. വേല പ്പൻ, ഈ. കെ. സേവിയർ, എ. റ്റി. പൗലോസ്, ചന്ദ്രലേഖ ശശിദ്ധരൻ, ജോജി എടാട്ടാൽ, കെ. എം. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ്. ഡീൻ കുര്യാക്കോസ് എം. പി, ആന്റണി ജോൺ MLA, മഞ്ജു സിജു, ടി. യൂ. കുരുവിള എന്നിവർ രക്ഷധികാരികളായി 501 അംഗങ്ങൾ അടങ്ങിയ കോതമംഗലം മത മൈത്രി കൂട്ടായ്മ രൂപീകരിച്ചു. കോതമംഗലം പ്രദേശത്തെ വിവിധ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി രഥയാത്ര നടത്തുവാനും യോഗത്തിൽ തീരുമാനമായി.

You must be logged in to post a comment Login