കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ നവീകരിച്ച ചേലാട് – തെക്കേ കുരിശ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറ് കണക്കിന് വിശ്വാസികൾ ദിവസേന പ്രാർത്ഥനക്കായി എത്തുന്ന തെക്കേ കുരിശിലേക്കുള്ള റോഡ് ഏറെ നാളായി തകർന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.റോഡ് പുനർ നിർമ്മിക്കുന്നതിനു വേണ്ടി 8 ലക്ഷം രൂപയാണ് ചെലവഴിച്ചത്.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വൈസ് ചെയർമാൻ സിന്ധു ഗണേശൻ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,കൗൺസിലർമാരായ ലിസ്സി പോൾ,എൽദോസ് പോൾ,ഷിനു കെ എ,ചേലാട് ബ്രാഞ്ച് സെക്രട്ടറി ചാക്കോ കാക്കത്തുരുത്തേൽ,ബെസ് അനിയാ പള്ളി വികാരിമാരായ ഫാദർ ജിൻസ്,ഫാദർ കുര്യാക്കോസ് ചാത്തനാട്ട്,ഫാദർ ബെൻ സ്റ്റീഫൻ മാത്യു,പള്ളി മനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബിൻ കുന്നത്ത്,പി കെ എൽദോസ്,എൽദോസ് നിരപ്പേൽ,പള്ളി യൂത്ത് അസ്റ്റോസിയേഷൻ അംഗങ്ങൾ,പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
