കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തിന്റെ സ്വപ്ന കായിക പദ്ധതിയായ കോതമംഗലം ചേലാട് സ്റ്റേഡിയം നിർമ്മാണത്തിന് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്ന് ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗത്തിൽ 15.83 കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചത്.സ്‌റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായി ആദ്യ ഘട്ടമായി നിലവിലുണ്ടായിരുന്ന കോൺട്രാക്ടർ മാത്യൂ കോരയെ വിത്തൗട്ട് റിസ്ക് ആന്റ് കോസ്റ്റിൽ ഒഴിവാക്കി സ്‌റ്റേഡിയം കിഫ്ബിക്ക് കൈമാറിയിരുന്നു. അശേഷിക്കുന്ന സ്ഥലം ഏറ്റെടുപ്പ് നടപടികൾ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തികരിക്കുകയും ചെയ്തു.തുടർന്ന് 15.83 കോടി രൂപയുടെ വിശദമായ ഡി പി ആർ കിറ്റ്കോ ലിമിറ്റഡ് തയ്യാറാക്കുകയും കിഫ്ബി അംഗീകാരത്തിനു വേണ്ടി സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത ഡി പി ആറിന് ഇന്ന് ചേർന്ന കിഫ്ബി ഉന്നതതല യോഗം അംഗീകാരം നൽകുകയാണുണ്ടായത്. തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് എംഎൽഎ പറഞ്ഞു.

You must be logged in to post a comment Login