കോതമംഗലം: വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ത്യാഗോജ്വല പ്രവർത്തനം കാഴ്ച്ചവയക്കണമെന്ന് യാക്കോബായ സുറിയാനി സഭയുടെ കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് പറഞ്ഞു. ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസാനിയ പബ്ലിക്ക് സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്നന രജത ജൂബിലി ആഘോഷം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുൻ കൗൺസിൽ ജനറൽ ബാബു പോൾ മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ ചെയർമാൻ വി.എം.ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികാരി ഫാ: ബൈജു ചാണ്ടി, ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ഫാ:ജിൻസ് അറയ്ക്കൽ, ഫാ: ബെന്നി വർഗീസ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻസിന്ധു ഗണേശൻ, വാർഡ് കൗൺസിലർ ലിസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ എക്കോ ക്ലബ് സൈക്കിൾ റാലിയും നടത്തി.
