Connect with us

Hi, what are you looking for?

NEWS

സഭയൽ ഉപവിയുടെ മുഖമാണ് കത്തോലിക്കാ കോൺഗ്രസ്സ്- ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം: ദുരന്തത്തിൽ ഇരയാക്കപ്പെട്ടവരെ സഹായിക്കേണ്ടത് സഭയുടെ ദൗത്യമാണന്നും ഇത്തരം ഉപവി പ്രവർത്തനങ്ങളിൽ സഭയുടെ മുഖമാണ് കത്തോലിക്കാ കോൺഗ്രസ്സ് എന്നും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ .
കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് വിലങ്ങാടിനുള്ള പുനരധിവാസ ഉല്പന്നങ്ങൾ കയറ്റിവിടുന്നതിൻ്റ ഫ്ലാഗ്ഓഫ് കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. ദുരിത ഭൂമിയിൽ സഹായം എത്തിക്കുന്നത് ഒരു ദൈവീക ശുശ്രൂഷയാണെന്നും പിതാവ് ഓർമ്മിപ്പിച്ചു. വിലങ്ങാടിന് ഒരു കൈത്താങ്ങ് പുദ്ധതിയിൽ
കത്തോലിക്ക കോൺഗ്രസ് 13 ലക്ഷം രൂപയുടെ പുനരധിവാസ സഹായം നൽകും കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്ക് 7 ലക്ഷം രൂപയുടെ പുനരധിവാസ സഹായമാണ് കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത നൽകുന്നത്. ബെഡ്ഡുകൾ, പാത്രങ്ങൾ,സ്റ്റൗ, മിക്സി, പ്രഷർ കുക്കർ,വസ്ത്രങ്ങൾ മുതലായവയാണ് നൽകുന്നത്. തൊടുപുഴ ലൂണാർ കമ്പനി 600 ജോഡി ചെരിപ്പും സാധനങ്ങൾ കൊണ്ടുപോകാനുള്ള വാഹനവും നൽകുകയുണ്ടായി. ചൂരൽമലയിലും വിലങ്ങാടും വീട് നഷ്ടമായവരിൽ ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും വിദേശ മലയാളി കൂട്ടായ്മയുടെ സഹായത്തോടെ നൽകും.

രൂപത വികാരിജനറാൾമാരായ മോൺ.പയസ്‌ മലേക്കണ്ടത്തിൽ, മോൺ.വിൻസന്റ് നെടുങ്ങാട്ട്, ചാൻസലർ ജോസ് കുളത്തൂർ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ, ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.ജോർജ് പൊട്ടക്കൽ, കത്തീഡ്രൽ വികാരി ഫാ.തോമസ് ചെറുപറമ്പിൽ, ഫാദർ ജോൺ മറ്റപ്പിള്ളിൽ,ലൂണാർ എം.ഡി ജൂബി ഐസക് കൊട്ടുകാപ്പിള്ളിൽ, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, ട്രഷറർ അഡ്വ.തമ്പി പിട്ടാപ്പിള്ളിൽ, സി.ജോൺസി MSJ ,ജോർജ്ജ് മങ്ങാട്ട് ,ജിജി പുളിക്കൽ, ഷൈജു ഇഞ്ചക്കൽ, അബി കാഞ്ഞിരപ്പാറ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുര്യാക്കോസ്,റോജോ ജോൺ, ബിജു വെട്ടിക്കുഴ, ബിനോയ് പള്ളത്ത്, ജോൺസൺ കറുകപ്പിള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!