കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത് ജി പൈ മുഖ്യ അതിഥിയായി പങ്കെടുത്തു. ഹിന്ദി ഭാഷ നൈപുണ്യത്തിലൂടെ സർക്കാർ, സർക്കാരേതര മേഖലകളിൽ മികച്ച കരിയർ സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദമാക്കി. ഹിന്ദി വിഭാഗം മേധാവി ഡോ. സിബി എം.എം.അധ്യക്ഷയായി.
പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജിഷ എം.എൻ,
വിദ്യാർഥിനികളായ റോസ്ന സോമൻ, ജുവൽ രാജൻ എന്നിവർ നേതൃത്വം കൊടുത്തു.
