കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം. കാറും ഇരുചക്രവാഹനങ്ങളും റോഡ് നിര്‍മ്മാണിനായി തീര്‍ത്ത കാനയില്‍ പതിക്കുകയയിരുന്നൂ. കാറും രണ്ട് ഇരുചക്രവാഹനങ്ങളും തമ്മില്‍ കുട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും കാനയില്‍ പതിക്കുകയായിരുന്നു. ഇരുചക്രവാഹനയാത്രക്കാരനായ മുളവൂര്‍ നിരപ്പ് കണ്ണാടി സിറ്റി വെള്ളത്തിനനിക്ക ജോയി മകന്‍ ബേസില്‍ (25) ആണ് മരിച്ചത്. ദേശീയപാതയില്‍ നവീകരണ ജോലിയുടെ ഭാഗമായി ഇരുവശങ്ങളിലും ആഴത്തില്‍ കാനതീര്‍ത്തിരുന്നു.
