കോതമംഗലം : കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം, കറുകടം മാവിൽ ചുവട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ കുത്തുകുഴി പട്ടയത്ത്പാറ ശശിയുടെ മകൻ അർജുൻ(27) മരണപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞു ഉണ്ടായ മഴയിൽ അർജുൻ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി മറിഞ്ഞതാകാം അപകട കാരണമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എറണാകുളത്തെ സ്വകാര്യ കാർ ഷോറൂമിൽ ജോലിക്കാരനാണ് അർജുൻ. ചോറ്റാനിക്കര സ്വദേശിനിയായ ദൃശ്യയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആകുന്നുള്ളു. പോലീസിന്റെ പ്രാഥമിക നടപടികൾക്കു ശേഷം പോസ്റ്റുമാർട്ടം നടത്തുകയും ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കുകയും ചെയ്യും.
