Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസ മേഖലയെ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി

തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ വരുന്നില്ല, എന്നാല്‍ അവ പൂര്‍ണ്ണമായും സങ്കേതത്തിനകത്താണ്. ബഹു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസുകളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. 2012-ലെ മാനേജ്‌മെന്റ് പ്ലാനില്‍ ഈ പ്രദേശത്തെ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടാകാത്തതിനാല്‍ ആയത് നാഷണല്‍ വൈല്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല. അന്ന് തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്നത്തെക്കാള്‍ സുഗമമായി കാര്യങ്ങള്‍ നടക്കുമായിരുന്ന് എന്ന് യോഗം വിലയിരുത്തി.

1983-ലാണ് തട്ടേക്കാട് പക്ഷിസങ്കേതം നിലവില്‍ വന്നത്.യോഗത്തില്‍ അഡ്വ. ഡീൻ കുര്യാക്കോസ് എം പി,ആന്റണി ജോണ്‍ എം എൽ എ,മാത്യൂ കുഴല്‍നാടന്‍ എം എൽ എ,വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,കോതമംഗലം രൂപത പ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...