തിരുവനന്തപുരം : കേരളത്തില്‍ ബഫര്‍സോണില്‍ 49,374 കെട്ടിടങ്ങള്‍, റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറാൻ സാധ്യത. നേരിട്ടുള്ള പരിശോധന കൂടി നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും സൂപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സംരക്ഷണ വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി സുപ്രീംകോടതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിവിധ സംസ്ഥാനങ്ങള്‍ക്ക് പഠനം നടത്താനുള്ള നിര്‍ദ്ദേശം. സംസ്ഥാനത്ത് 1592.52 ചതുശ്ര കിലോമീറ്ററിലായാണ് 24 സംരക്ഷിത വനമേഖയുളളത്. ഇതിനുള്ളില്‍ വീടുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആരാധാനലങ്ങള്‍ എന്നിങ്ങനെ 49374 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്.
ബഫര്‍സോണിനുളളില്‍ 83 ആദിവാസി സെറ്റില്‍ മെറ്റുകളുണ്ട് വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളുള്ളത്. 13577 കെട്ടിടങ്ങളുണ്ട് ഏറ്റവും കുറവ് നിര്‍മ്മാങ്ങളുള്ളത് പാമ്പാടും ചോലയിലാണ് 63 കെട്ടിടങ്ങള്‍ കൂടുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് മേഖലയിലാണ് 1769. സംരക്ഷിത വനമേഖലക്കുള്ളില്‍ 1023.45 ചതുശ്ര കിലോമീറ്റര്‍ വനഭൂമിയും, 569.07 ചതുശ്ര കിലോമീറ്റര്‍ വനേതര ഭൂമിയുമുണ്ട്. റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി പഠനം നടത്തിയ സ്ഥലങ്ങളില്‍ നേരിട്ട് പരിശോധന നടത്താനായി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയെ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധനയില്‍ വീടുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും എണ്ണം ഇനിയും ഉയരാനിടയുണ്ട്.
ക്വാറികളുടെ കണക്കെടുക്കുന്നത് നേരിട്ടുള്ള പരിശോധനയിലാണ് കണക്കെടുപ്പിന് ശേഷം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. എന്നാല്‍ നിലവിലെ വീടുകള്‍ക്കോ കൃഷിക്കോ പ്രശ്നമില്ലെന്നാണ് വനംവകുപ്പ് വിശദീകരണം ഞായറാഴ്ച സമിതി ആദ്യയോഗം ചേരും. ഈ പഠനത്തിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടാകും വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുക എന്നാണ് അറിയുവാൻ കഴിയുന്നത്.