Connect with us

Hi, what are you looking for?

NEWS

ബഫർ സോൺ പ്രതിഷേധ സമ്മേളനവും, എറണാകുളം ജില്ല സമിതി രൂപീകരണവും നടത്തി.

കോതമംഗലം :കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും, ബഫർ സോൺ പ്രതിഷേധ സമ്മേളനവും തട്ടേക്കാട് സെന്റ്. മേരീസ്‌ യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ നടന്നു. സമിതി കേന്ദ്ര കമ്മിറ്റി അംഗവും, വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഫെറൊന പള്ളി വികാരിയുമായ ഫാ. തോമസ് പറയിടം അധ്യക്ഷത വഹിച്ച യോഗം സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ ഉത്ഹാടനം ചെയ്തു.

സമിതി കേന്ദ്ര കമ്മിറ്റി അംഗം ഫാ. സിബി ഇടപുളവൻ,
കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കുട്ടമ്പുഴ ജന സംരക്ഷണ സമിതി ചെയർമാൻ ഫാ.
ഫാ. ജോസ് ചീരപറമ്പിൽ, മെമ്പർ ഷിബു പൂയംകുട്ടി , വടാട്ടുപാറ ജന വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ്‌ ജോസ് ഒറവലക്കുടി, തട്ടേക്കാട് സെന്റ്. മേരീസ്‌ പള്ളി വികാരി ഫാ. എൽദോസ് ചെങ്ങമനാട്ട്,
കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം രൂപത പ്രസിഡന്റ്‌ ജോസ് പുതിയേടത്ത്, എസ്. എൻ. ഡി. പി. യൂണിയൻ പ്രതിനിധി കെ. വി. ദാസ് കാടായത്ത്
എന്നിവർ പ്രസംഗിച്ചു.

ബഫർ സോൺ വിഷയത്തിൽ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.

എറണാകുളം ജില്ല സമിതി അംഗങ്ങളായി
ഫാ. തോമസ് പറയിടം, ഫാ. തോമസ് വട്ടതോട്ടത്തിൽ, ഫാ. അരുൺ വലിയ താഴത്ത്, ഫാ. ജോസ് ചീരപറമ്പിൽ, ഫാ. ആന്റണി മാളിയേക്കൽ, ഫാ. ജേക്കബ് വടക്കും പറമ്പിൽ,
ഫാ. ജോസ് ജോൺ പരണയിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. ഷാജി തെക്കേകുടി,ഫാ. വര്ഗീസ് പുതുമനക്കുടി, ഫാ. ഡെന്നിസ് ഐക്കരകുടിയിൽ, അഡ്വ. ജോബി സെബാസ്റ്റ്യൻ, അഡ്വ. കെ. പി. വിൽ‌സൺ, ജോമോൻ പാലക്കാടൻ, വര്ഗീസ് കദളിപറമ്പിൽ, ബെന്നി പാട്ടേരുകുടി, ബെന്നി വെട്ടിക്കൽ, ജോർജ് ആറ്റുപുറം, ബിജു കാരിയേലിൽ, ബെന്നി ജോൺ കൂറ്റപ്പാല, ജസ്റ്റിൻ മണ്ടോലിൽ, ബോബൻ റാത്ത പിള്ളിൽ, സിബി മറ്റത്തിൽ, ജോസ് കച്ചിറയിൽ, ജോബി പ്ലാപിള്ളിൽ, ജോയി എലിച്ചിറ
എന്നിവരെ തെരഞ്ഞെടുത്തു.

തുടർ സമര പരിപാടികളുടെ ഭാഗമായി കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും, ബോധവത്കരണ പരിപാടികളും നടത്തുന്നതിന് യോഗം തീരുമാനിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

error: Content is protected !!