കോതമംഗലം ; പാനിപ്ര ചിറ്റേത്തുകുടി സിദ്ധീക്കിന്റെ മൂരി പെരിയാർവാലി കനാലിൽ വീണു. വീട്ടുകാർ കനാലിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു. അസ്സി.. സ്റ്റേഷൻ ഓഫീസർ പി.കെ.എൽദോസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന ഹോസ് ഉപയോഗിച്ച് മൂരിയെ പുറത്തെടുത്തു. സേനാംഗങ്ങളായ കെ എം .മുഹമ്മദ് ഷാഫി,പി.പി.ഷംജു, ഒ.ജി രാജേഷ് കുമാർ, വി.എം.ഷാജി, സൽമാൻ ഖാൻ , ജി.എസ് ഗോകുൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
