Connect with us

Hi, what are you looking for?

EDITORS CHOICE

കറുത്ത നിറത്തിൽ കണ്ണുരുട്ടി പേടിപ്പിക്കുന്ന തട്ടേക്കാടിന്റെ ബ്രൗൺ വുഡ് ഔൾ.

  • രജീവ് തട്ടേക്കാട്

കുട്ടമ്പുഴ : സ്വപ്ന സാക്ഷാത്കാരത്തിന്റെ അപൂര്‍വ നിമിഷങ്ങളുടെ പൂർത്തീകരണത്തിന്റെ പരിസമാപ്തിയാണ് ഓരോ ചിത്രങ്ങളും. ഓരോ ചിത്രത്തിന്റെയും പിന്നില്‍ നീണ്ട കാത്തിരിപ്പുണ്ട്, അതോടൊപ്പം അധ്വാനവും, മണിക്കൂറുകള്‍ നീണ്ട യാത്രയും, ക്ഷമയും. അങ്ങനെ തട്ടേക്കാടിന്റെ ഉൾക്കാടുകളിൽ പോയി ചിത്രങ്ങൾ അഭ്രപാളിയിൽ പകർത്തുമ്പോൾ അത് പുറം ലോകത്തിന് അറിവിന്റെ വാതായനങ്ങൾ തുറന്നിടുകകൂടിയാണ്. ഉൾക്കാടിന്റെ മൂങ്ങയാണ് ബ്രൗൺ വുഡ് ഔൾ (Brown Wood Owl, (Strix leptogrammica). ഘോരവനത്തിലെ മരശിഖരത്തിൽ ഒളിച്ചിരിക്കുന്ന മൂങ്ങയെ സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ.

ദേഹം മുഴുവന്‍ കറുത്ത രോമക്കുപ്പായത്തില്‍ പൊതിഞ്ഞ് മറ്റുള്ളവരുടെ കണ്ണ് വെട്ടിക്കുവാൻ മിടുക്കരാണ് ബ്രൗൺ വുഡ് ഹൌള്‍ എന്ന തട്ടേക്കാടിന്റെ രാത്രിഞ്ചരൻ. മൂങ്ങകള്‍ ഒരേ സമയം സൗഭാഗ്യത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും ലക്ഷണമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. വെള്ളിമൂങ്ങകള്‍ സൗഭാഗ്യം കൊണ്ടുവരും എന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍, മറ്റ്ചിലര്‍ക്ക് കാലന്‍ കോഴി എന്ന് വിളിപ്പേരുള്ള കൊല്ലി കുറവന്‍ മൂങ്ങ ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ മൂങ്ങയുടെ മൂളല്‍ ഒരുതവണയെങ്കിലും കേട്ട് ഭയപ്പെടാത്തവർ വിരളമായിരിക്കും. ചെറിയ കിളികൾ , എലികള്‍, ഓന്തുകള്‍ തുടങ്ങിയ ഭക്ഷണമാക്കുന്ന ബ്രൗൺ വുഡ് ഔൾ മരപൊത്തുകളിലും, ഇരുളടഞ്ഞ മാളങ്ങളിലുമാണ് കൂട് കൂട്ടുന്നത്.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...