പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം. ഈദൗത്യം നിര്‍വഹിക്കാന്‍ കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രചാരണമാണ് ബ്രേക് ദി ചെയ്ൻ. കൊറോണ ബാധയുടെ കണ്ണിഅറുക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. കൈകഴുകി വൈറസിനെ കയ്യൊഴിയാം എന്ന കാമ്പയിനിങ്ങിന്റെ ഭാഗമായി അടിവാട് തെക്കേകവലയിൽ പ്ലേമേക്കേഴ്സ് ക്ലബ്ബ് ഒരുക്കിയ വാഷ്കോർണ്ണർ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ഷമീനഅലിയാർ, ക്ലബ്ബ് പ്രസിഡന്റ് പി എം സിയാദ്, സെക്രട്ടറി കെ എ മാഫിദ്, രക്ഷാധികാരി
പി എം ബഷീർ എന്നിവർ പ്രസംഗിച്ചു.
