കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും വേസ്റ്റുകളും കാനകൾ അടച്ച് തോടുകൾ നികത്തിയും വൻതോതിൽ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കൂടുതലായും കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള പല പ്രദേശങ്ങളിലും കാണാൻ കഴിയും.ഇത് മൂലം മഴക്കാലം കനത്തതോടെ ദേശീയപാതയുടെ ഇരുവശത്തുമുള്ള ഓടകളും ചെറുതോടുകളുമെല്ലാം നികന്നതു മൂലം ഒരു ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെളളം കെട്ടിക്കിടന്ന് യാത്രക്കാർക്ക് ഭീക്ഷണിയായിരിക്കുകയാണ് ‘കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള നിരവധി സ്ഥലത്ത് മഴപെയ്ത് ഓടകൾ ഇല്ലാത്തത് മൂലം റോഡിൻ വെള്ളക്കെട്ട് രുപപ്പെട്ട് യാത്രക്കാർക്ക് ഭീക്ഷണിയായി മാറിയിരിക്കുന്നു.
നെല്ലിമറ്റം മാവിൻ ചുവടിൽ വൻ തോതിൽ റോഡിനിരുവശത്തുമുണ്ടായിരുന്ന ഒരു കൈതോടും ഓടയും അടച്ച് ലോഡ് കണക്കിന് മണ്ണ് റോഡിൻ്റെ ഇരുവശവും തള്ളിയതുമൂലമുണ്ടായ വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീക്ഷണിയായി മാറി. റോഡിൽ നിന്നും മണ്ണുകൾ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുണവെന്ന എറണാകുളം ജില്ലാ കളക്ടറുടെ ഓർഡർ നടപ്പിലാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ജനതാദൾ ( എസ്) ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ്‌ഗോപിയും നിയോജകമണ്ഡലം ആക്ടിംങ്ങ് പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പട്ടു.